മയക്കുന്ന മഞ്ജുഭാഷിണികൾ - 3
X-onken - 3
സ്വന്തം കൈകൊണ്ടു ഒരു സ്പീക്കർ നിർമ്മിക്കാൻ ഇറങ്ങിപ്പുറപ്പെടുമ്പോൾ ധാരാളം മുന്നൊരുക്കങ്ങൾ ആവശ്യമാണ്. ഒരു രീതിയിൽ നോക്കിയാൽ ഒരു സാധാരണ ഹോബിയിസ്റ്റിനു സ്പീക്കർ നിർമ്മിതി ഒരു ബാലികേറാമലയാണ്. ഒന്നാമത് വേണ്ടത് നിലവാരമുള്ള തടിപ്പണിയിലെ പരിചയം, അതിനുള്ള സൗകര്യങ്ങൾ , ഇന്നത്തെ കാലത്തു ഇതിനൊക്കെ യോജിച്ച യന്ത്രങ്ങളുടെ ഒരു നിരയുള്ള ഒരൊന്നാംതരം പണിപ്പുര ഇതൊന്നുമില്ലാതെ ഇക്കാര്യം സാധ്യമല്ല തന്നെ. വാസ്തവത്തിൽ ഈയൊരു ഭയം കൊണ്ടാണ് പല തല്പരരായ ഹോബിയിസ്റ്റുകളും സാമാന്യം എളുപ്പമുള്ള ആമ്പ് നിർമ്മാണത്തിൽ തങ്ങളുടെ DIY പ്രയത്‌നങ്ങൾ ഒതുക്കുന്നതു.
ഇതിനൊരു മാറ്റം വേണ്ടേ? തീർച്ചയായും. സ്പീക്കറുകളെക്കുറിച്ചുള്ള സാമാന്യജ്ഞാനവും, കുറച്ചൊക്കെ ആസൂത്രണവും, മുൻപ് സൂചിപ്പിച്ച പോലെ ഒരല്പം വിട്ടുവീഴ്ചാ മനോഭാവവും ഉണ്ടെങ്കിൽ ഏറ്റവും കുറഞ്ഞ സൗകര്യങ്ങളിൽ നിന്ന് പോലും വളരെ നല്ല പ്രകടനം കാഴ്ച്ച വയ്ക്കുന്ന ചില ഡിസൈൻസ് ചെയ്യാവുന്നതേയുള്ളൂ. ഈ രീതിയിലുള്ള ചില DIY പരീക്ഷണങ്ങളിലേക്കാണ് നമ്മൾ അരയും തലയും മുറുക്കി ഇറങ്ങുന്നത്.
DIY തയ്യാറെടുപ്പുകൾ
ഈ പരമ്പരയിൽ നമ്മൾ ചർച്ച ചെയ്യുന്നത് (electro)dynamic സ്പീക്കറുകളെക്കുറിച്ചു മാത്രമാണ്. ഇതാണല്ലോ ഏറ്റവും പ്രചാരത്തിലുള്ളതും, വലിയൊരു വില / മേന്മ range ൽ ഇന്ന് ലഭിക്കുന്നതും. മാത്രവുമല്ല നാം പരീക്ഷിക്കാൻ പോകുന്ന ഡിസൈനുകൾ Xpress വേഗതയിൽ തുടക്കക്കാർക്ക് പോലും നിർമ്മിക്കാവുന്നതേയുള്ളു. അവിടെ നമ്മൾ സ്വീകരിക്കേണ്ടി വരുന്ന compromises ഈയൊരു ആവശ്യത്തിന് വേണ്ടി മാത്രമാണ്. പക്ഷെ ആ compromises പ്രകടന മികവിനെ വളരെയൊന്നും ബാധിക്കുന്നില്ല.
അതായതു, പരീക്ഷണങ്ങൾക്കു ശേഷം പൂർണ്ണതൃപ്തി ലഭിച്ചെങ്കിൽ, തുടർന്ന് ഈ compromises ഒഴിവാക്കി ഒരു “pro style” നിർമ്മാണത്തിലേക്കു കടക്കാവുന്നതേയുള്ളു. അപ്പോൾ cabinet materials, speaker drivers, fittings ഇവയിലൊക്കെ ആവശ്യാനുസരണം മെച്ചപ്പെടുത്തലുകൾ നടത്താം. ഇത് സ്പീക്കറിന്റെ പ്രകടനത്തെ ഒരു പടി ഉയർത്തുമെന്നതിൽ സംശയം വേണ്ട. പരീക്ഷണ ഡിസൈനുകൾ ആ രീതിയിലാണ് ആസൂത്രണം ചെയ്തിരിക്കുന്നത്. മാത്രവുമല്ല, ആദ്യ നിർമ്മിതിയിലെ പരിചയം തുടർന്നുള്ള മെച്ചമായ പ്രവർത്തനങ്ങൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും. ഇത് നമ്മുടെ ആത്മവിശ്വാസം വർധിപ്പിക്കുകയും ചെയ്യും.
ഇനി ആയുധപൂജ
ആയുധമില്ലാതെ അടർക്കളത്തിൽ ഇറങ്ങിയിട്ട് കാര്യമില്ല. ഒരു നല്ല കൊച്ചു പിച്ചാത്തിയെങ്കിലും കയ്യിൽ വേണം. അതെ, ആദ്യമായി സംഘടിപ്പിക്കേണ്ടത് ഒരു box / utility knife ആണ് – മുക്കാൽ ഇഞ്ചു blade ഉം, metal cladding, blade lock ഇവയുള്ള ഒരു heavy-duty കത്തിയാണ് നമ്മുടെ പ്രധാന ആയുധം. ഇത് കൊണ്ട് എന്ത് ചെയ്യാമെന്ന് ചോദിക്കരുത്. വല്ലഭനു box knife കൊണ്ടെന്തും ചെയ്യാം. കൂടെ വേണ്ടത് ഒരു രണ്ടടി നീളമുള്ള ഒരു സ്റ്റീൽ സ്കെയിൽ, അല്ലെങ്കിൽ “ചൊവ്വുള്ള” ഒരു അലൂമിനിയം ചാനൽ കഷണം.
പിന്നെ വാങ്ങേണ്ടി വരുന്നത് ഒരു try-square ആണ് – “കണപ്പ്” (right angle) നോക്കാനായി ആശാരിമാർ ഉപയോഗിക്കുന്നത് കണ്ടു കാണും. ഇന്ന് പലമാതിരി നല്ല ഉപകരണങ്ങൾ ലഭ്യമാണ്. കൈക്കു വഴങ്ങുന്ന ഒന്ന് തെരഞ്ഞെടുക്കുക. Hardware കടയിൽ നിന്ന് കുറച്ചു emery cloth കൂടെ വാങ്ങാൻ മറക്കരുത് – 50 grit rough work നും, 150-200 grit മിനുക്കു പണിക്കും. ഒരു വലിയ കുപ്പി PVC pipe solvent cement ആണ് അടുത്ത item.
മടങ്ങുന്നതിനു മുൻപ് ഒന്നു രണ്ടു ജോഡി നല്ല കയ്യുറകൾ കൂടി വാങ്ങണം – ഉള്ളിലെ വശത്തു “cut resistant coating” ഓട് കൂടിയതാണ് മെച്ചം. മൂർച്ചയുള്ള ആയുധങ്ങൾ കൈകാര്യം ചെയ്യുമ്പോൾ അതീവശ്രദ്ധ ആവശ്യം തന്നെയാണ്. Covid കാലത്തെ ഒന്നു രണ്ടു mask കൂടി കരുതിയേക്കണം – പ്ലാസ്റ്റിക് പൊടിയും മറ്റും ശ്വസിക്കുന്നത് ഒട്ടും നല്ലതല്ല. പല ഹോബിയിസ്റ്റുകളുടെ കൈയിലും drill+bits ഉണ്ടാവും, നല്ലതു. ഇല്ലെങ്കിലും വലിയ കുഴപ്പമില്ല.
താരം വരുന്നുണ്ടേ …
നമുക്കറിയാം, താരങ്ങൾ പൊതുവെ അങ്ങിനെയാണ് – ഏറ്റവും അവസാനമേ അവർ രംഗപ്രവേശം ചെയ്യൂ. നമ്മളായിട്ട് അതെന്തിന് മാറ്റണം. അതാ വരുന്നു നമ്മുടെ DIY താരം … നല്ല വെളുത്ത വസ്ത്രം, അടിപൊളി ലുക്ക്, നനയില്ല, പൊളിയില്ല, ചിതലെടുക്കില്ല, സർവോപരി നല്ല “finish”! ഇനിയെന്ത് വേണം!! (പുള്ളിക്കാരനെ പല അടുക്കളകളിലും കാണാമെന്നതാണ് തമാശ’.)
സ്പീക്കറുണ്ടാക്കണമെങ്കിൽ തടി വേണം, അത് പണിയാൻ ആശാരി വേണം ഇതൊക്കെയായിരുന്നു നമ്മുടെ പഴഞ്ചൻ സങ്കൽപ്പങ്ങൾ. കാലം മാറിയതറിഞ്ഞില്ലേ? നമ്മുടെ “നായക വേഷം” ചെയ്യുന്നത് മറ്റാരുമല്ല Multi-wood, New wood എന്നൊക്കെയുള്ള ഓമനപ്പേരിൽ അറിയപ്പെടുന്ന (wood മായി പുലബന്ധം പോലുമില്ലാത്ത) ഒരു പ്ലാസ്റ്റിക് കൂട്ട് കൊണ്ട് നിർമ്മിച്ച board ആണ്. നമ്മുടെ project നെ സംബന്ധിച്ചിടത്തോളം ഇദ്ദേഹമാണ് ഏറ്റവും അനുയോജ്യൻ. അരയിഞ്ചു കനമുള്ള ഒരു 8’ x 4’ sheet വാങ്ങുക – ഒന്നാമത്തെ ജോലിക്കു ഏകദേശം പകുതി മാത്രമേ വേണ്ടി വരൂ. ബാക്കി അടുത്ത project നു ഉപയോഗിക്കാം. ധൈര്യമുണ്ടെങ്കിൽ രണ്ടു sheet വാങ്ങാം, projects പിറകെ പിറകെ വരികയല്ലേ... കടത്തു കൂലിയും ലാഭിക്കാം!

M-wood നു ചില നല്ല ഗുണങ്ങളുണ്ട്. ഒരു box knife കൊണ്ട് നന്നായി മുറിച്ചെടുക്കാം; വക്കുകളുടെ “കണപ്പ്” ശരിയാക്കാൻ ഒരു തടിക്കഷണത്തിൽ ചുറ്റിയ emery cloth ധാരാളം മതി. Joints ഒട്ടിച്ചു ചേർക്കാൻ PVC pipe cement പോലെ മറ്റൊന്നില്ല – ഒരഞ്ചു സെക്കൻഡ് ചേർത്ത് പിടിച്ചാൽ മതിയാവും. (പൂർണ്ണമായി ഉണങ്ങി ബലം വരാൻ രണ്ടു മൂന്നു മണിക്കൂർ എടുക്കും.) ആണി, സ്ക്രൂ ഇവയുടെ ആവശ്യമില്ല. തടിയെക്കാൾ നല്ല “damping” ഉണ്ട് – കൊട്ടിനോക്കിയാൽ അത് ബോധ്യപ്പെടും. സ്പീക്കർ നിർമ്മിതിക്ക് പരമയോഗ്യൻ!

ഇത്രയൊക്കെ തയ്യാറെടുപ്പുകൾ നടത്തിയാൽ നമുക്കിനി “പണിയിലേക്കു” കടക്കാവുന്നതേയുള്ളു. നിങ്ങൾ തയ്യാറാവുമ്പോഴേക്ക് ഞാനും എത്തിച്ചേരാം. (താഴെ comments box എന്നൊരു കൂട്ടം ഉണ്ട്. അതിൽ കയറി ആവശ്യമുള്ളതെന്തും പറയാം. അതോ മലയാളിയുടെ കൂടപ്പിറപ്പായ മൗനമാണോ … Interactions ഇല്ലാതെ DIY എങ്ങിനെ നടക്കുമോ എന്തോ ??)
തുടർന്ന് കൂടെ ഉണ്ടാവുമല്ലോ.
നന്ദി.
= = = = = = = = = = = =
= = = = = = = = = = = =

Comments
Post a Comment