മയക്കുന്ന മഞ്ജുഭാഷിണികൾ - 4
XPRESS DIY -4
കന്നി DIY സംരംഭമായി നമ്മൾ തെരഞ്ഞെടുത്തിരിക്കുന്നത് വളരെ പ്രസിദ്ധവും, ജനസമ്മതി നേടിയതുമായ ഒരു ഡിസൈനിൽ അധിഷ്ഠിതമായ നമ്മുടെ സ്വന്തം ഒരു “കുഞ്ഞൻ” full-range സ്പീക്കറാണ് – Xonken എന്ന് ഞാനതിനു ഒരു പേരിട്ടിട്ടുണ്ട് – നല്ല പ്രകടനം തരുന്ന എന്തോ ഒരു X-Factor കൂടി ചേർന്ന ഒരു Onken സ്പീക്കർ !
(ആദ്യ ഭാഗങ്ങൾ വായിച്ചിട്ടുള്ളവർക്കു ആ ജാപ്പനീസ് പേര് പരിചിതമായിരിക്കും.)
അല്പം ചരിത്രം …
ആദ്യകാലത്തെ ശബ്ദവിന്യാസത്തിന്റെയും, സ്പീക്കറുകളുടെയും പുരോഗതി cinema sound മായി ചേർന്നു നിൽക്കുന്നു. ഈ രംഗത്തെ പേരു കേട്ട കമ്പനികളാണ് Electro Voice, Jensen, Altec-Lansing, JBL ഇവ. ഇന്നും ഇതിൽ പല ബ്രാൻഡുകളും sound quality യുടെ പര്യായം തന്നെയാണ്. കഴിഞ്ഞ നൂറ്റാണ്ടിന്റെ ഏതാണ്ട് പകുതിയിൽ ഈ ബ്രാൻഡുകളായിരുന്നു ജപ്പാനും കീഴടക്കിയിരുന്നത്.

![]() |
| Typical theatre speaker (note the size) |
(*) പക്ഷെ മുൻപ് സൂചിപ്പിച്ച പോലെ ജാപ്പനീസ് ഗവേഷകരുടെ നിരന്തര പരിശ്രമം sound quality യിൽ ഒരു കുതിച്ചു ചാട്ടത്തിനാണ് വഴിയൊരുക്കിയത്. ഇതിനു ചുക്കാൻ പിടിച്ച പല പ്രഗത്ഭരെയും നമ്മൾ നേരത്തെ പരിചയപ്പെട്ടു കഴിഞ്ഞു. അതിൽ അഗ്രഗണ്യനായ, പക്ഷെ അധികമാരും കേട്ടിട്ടില്ലാത്ത ഒരു വിദഗ്ധനായിരുന്നു Eijiro Koizumi. പക്ഷെ അദ്ദേഹത്തെ നാമിന്നറിയുന്നതു അദ്ദേഹത്തിന്റെ പേരിലല്ല, പകരം അദ്ദേഹത്തിന്റെ പ്രസിദ്ധമായ Onken-ported low frequency സ്പീക്കറിന്റെ പേരിലാണ്. അതു തന്നെ Jean Hiraga ഈ ഡിസൈനുകളെ പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തിയത് കൊണ്ടാണ് താനും.
പക്ഷെ ഒന്നുണ്ട്, ഇന്നും vintage drivers ഉപയോഗിച്ച് Onken speakers പുനർ നിർമ്മിക്കുന്ന ധാരാളം “die-hard” ഹോബിയിസ്റ്റുകളുണ്ട്. Onken ഡിസൈനുകളുടെ ശബ്ദഭംഗി തന്നെയാണ് അവരെ അതിനു പ്രചോദിപ്പിക്കുന്നതും. തീർച്ചയായും ഒരു കാലഘട്ടത്തിന്റെ പ്രതീകമായ ഈ “iconic” സ്‌പീക്കറിൽ അടിസ്ഥാനപ്പെടുത്തി ഒരു DIY നിർമ്മിതിയിലേക്കു കടക്കുക എന്നത് ആവേശകരമായ ഒരനുഭവം തന്നെയാണ് എന്ന് ഞാനും കരുതുന്നു.
എന്താണ് Onken സ്പീക്കറിന്റെ പ്രത്യേകതകൾ?
അതിനു മുൻപ് തന്നെ വിവിധ സ്‌പീക്കർ topologies നെ ഒന്ന് പരിചയപ്പെടേണ്ടതുണ്ട്.
പൊതുവായി നോക്കിയാൽ മൂന്ന് വിധ സ്പീക്കറുകളാണ് നമുക്കറിയാവുന്നത്. (Dynamic സ്പീക്കറുകളെക്കുറിച്ചു മാത്രമാണ് വിവക്ഷ.) Sealed cabinet speakers, Ported / bass reflex speakers and Open-baffle speakers. നിർമ്മിതിയുടെ എളുപ്പം,മറ്റു സാങ്കേതികതകൾ ഇവ പരിഗണിച്ചു sealed speakers നെ നമ്മൾ ഒഴിവാക്കി. ( നല്ല ഉറപ്പുള്ള, air leaks ഒട്ടുമില്ലാത്ത ഇവ നിർമ്മിക്കണമെങ്കിൽ ആശാരി തുടക്കക്കാരനായാൽ പോരാ. മാത്രവുമല്ല sealed speakers ൻ്റെ efficiency വളരെ കുറവും ആണ്. അതായതു high power ampsഉം, ഉയർന്ന power കൈകാര്യം ചെയ്യാവുന്ന drivers ഉം വേണ്ടി വരുമെന്നർത്ഥം. ഇപ്പോൾ നമുക്കതിനു പാങ്ങില്ല. ) കട്ടി കുറഞ്ഞ പലകകളുടെ ഉപയോഗവും, efficiency considerations ഉം, ഡിസൈൻ / നിർമ്മിതി ലാളിത്യവും മുൻനിർത്തി ഇപ്പോൾ നമ്മൾ “തുറന്ന” ഡിസൈനുകൾ തിരഞ്ഞെടുക്കാനാണ് താൽപര്യപ്പെടുന്നത്.
![]() |
| A beautiful Onken speaker with super-tweeter |
Onken ഈ വിഭാഗത്തിൽ പെടുന്നു. പക്ഷെ ഒരു കാര്യം ഇവിടെ എടുത്തു പറയേണ്ടിയിരിക്കുന്നു. Onken speakers പേരെടുത്തത് അവയുടെ ശുദ്ധമായ low frequency performance ൻ്റെ ഘനഗാംഭീര്യം കൊണ്ടായിരുന്നു. Ported അഥവാ bass reflex ഡിസൈനുകൾക്കു ചില വിചിത്ര സ്വഭാവങ്ങളുണ്ട്. Theory അനുസരിച്ചു വളരെ നല്ലതാണെങ്കിലും ( LF ആണ്, കേട്ടോ), “അവലിടി” ബാസ്സ് (booming bass, single tone bass) ആയിരുന്നു അതിന്റെ ശാപം. ക്ഷമാപൂർവമായ “port tuning ” ഒന്ന് കൊണ്ട് മാത്രമേ അതിനെ ഇണക്കാൻ കഴിയൂ എന്ന വാസ്തവം പല ഹോബിയിസ്റ്റുകളും അനുഭവിച്ചിട്ടുള്ളതാണ്.
![]() |
| Onken build -- almost completed |
അക്കാലത്തെ പ്രശസ്ത അമേരിക്കൻ സിനിമ സ്പീക്കർ ആയിരുന്നു Jensen Bass Ultraflex 15. ഒരാൾ പൊക്കവും അതിനൊത്ത വണ്ണവും / തൂക്കവും, 15 ഇഞ്ച് driversഉം ഒക്കെക്കൂടി “ഒരാനച്ചന്തമുള്ള”, ജാപ്പനീസ് സിനിമ തിയേറ്ററുകളെ കിടുക്കിയിരുന്ന ഭീമൻ. പക്ഷെ low frequency ഏതു feed ചെയ്താലും, ഒരൊറ്റ tone bass പുറപ്പെടുവിക്കുന്ന ഇവ സംഗീതസ്‌നേഹികളായ ജപ്പാൻകാരുടെ കാതുകളെ കുറച്ചൊന്നുമല്ല പൊറുതിമുട്ടിച്ചത്.
ഇതിനൊരറുതി വരുത്തിയത് Koizumi യുടെ Onken bass speaker ആയിരുന്നു. ( Onken എന്നാൽ ജാപ്പനീസ് ഭാഷയിൽ “ശാന്തഗംഭീരം, വിശ്വാസയോഗ്യം” എന്നൊക്കെയാണ്. ) Koizumi യുടെ കമ്പനിയുടെ പേരും, ബ്രാൻഡും Onken എന്നായിരുന്നു. രസകരമായ ഒരു ചരിത്രസത്യം, ജാപ്പനീസ് ഓഡിയോ ഗുരു ആയിരുന്ന Anzai യുടെ Western Electric WE 300b single-ended SRPP വാൽവ് ആമ്പുകളും, അതിനോടിണക്കിയ Koizumi യുടെ Onken സ്പീക്കറുകളും ചേർന്ന് ജാപ്പനീസ് തീയേറ്ററുകളിൽ ശബ്ദത്തിന്റെ ഇന്ദ്രജാലം സൃഷ്ടിച്ചിരുന്നു. യുവാവായ Hiraga ഇതിന്റെ മാസ്മരികത തിരിച്ചറിയുകയും, അദ്ദേഹത്തിന്റെ ലേഖനങ്ങളിലൂടെ അതാദ്യം ഫ്രാൻസിലേക്കും, യൂറോപ്പിലേക്കും പ്രചരിക്കുകയും ചെയ്തു. എന്നാൽ Jensen ൻ്റെ സ്വന്തം നാടായ അമേരിക്കയിൽ ഇതിനു സ്വീകാര്യത കിട്ടാൻ ഒട്ടു താമസിച്ചു എന്നതാണ് സത്യം. അന്നും ഇന്നുമുള്ള അമേരിക്കൻ കച്ചവട താല്പര്യങ്ങളുടെ മേൽക്കോയ്മ ആയിരിക്കണം ഒരു പക്ഷെ ഇതിന്റെ മൂലകാരണം.
![]() |
| An Onken classic |
Jensen നെ ഗോദയിൽ മലർത്തിയടിച്ച Onken നും ഒരു തടിമാടൻ “Sumo ഗുസ്തിക്കാരൻ “ തന്നെയായിരുന്നു എന്നത് മറന്നു പോകരുത്. ഏതാണ്ട് 400 ലിറ്റർ volume, 15 ഇഞ്ചു drivers, രണ്ടു മുതൽ മൂന്നര ഇഞ്ചു വരെ കനമുള്ള പലകകൾ, എടുത്താൽ പൊങ്ങാത്ത ഭാരം, ഇടിമുഴക്കം … ഘനഗംഭീരം തന്നെ !! Hiraga യുടെ പ്രസിദ്ധമായ L’Audiophile ലേഖനമാണ് ഇതിൻ്റെ വിശദാംശങ്ങൾക്കു ഇന്ന് നമുക്കുള്ള അവലംബം.
ഒരല്പം തിയറി കൂടി …
Onken ൻ്റെ “ശബ്ദസത്യത്തിൽ” ആകൃഷ്ടരായ അപൂർവം ചില കഴിവുറ്റ ഡിസൈനേഴ്സ് Onken ഗുണങ്ങളുള്ള, അല്പം കൂടി “കയ്യിലൊതുങ്ങുന്ന” ചെറു സ്പീക്കറുകൾ (mini-Onken) നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. ഇതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഏതാനും വർഷങ്ങൾക്കു മുൻപ് (Covid കാലം) ഞാനും ഈ വഴിയിലേക്ക് തിരിഞ്ഞത്. ഒന്ന് രണ്ടു prototypes നിർമ്മിച്ചപ്പോൾ തന്നെ ഞങ്ങൾ അതിന്റെ മാന്ത്രിക വലയത്തിൽ വീണു പോയി.
ഇതിനെ എത്ര ചെറുതാക്കാം, എത്ര ലളിതമാക്കാം എന്ന അന്വേഷണമാണ് ഇന്ന് നമ്മൾ പരീക്ഷിക്കുന്ന ഈ ഡിസൈനിലേക്ക് എത്തിച്ചത്. Koizumi യുടെയോ, Hiraga യുടെയോ original designs ൻ്റെ “ഘന ഗാംഭീര്യം” അത്ര തന്നെ ഇല്ലെങ്കിലും, ഈ “കുഞ്ഞൻ്റെ” bass performance ഒട്ടും മോശമല്ല. ( ചെയ്തു നോക്കൂ…hearing is believing! )
![]() |
| Magazine page from an old issue of L'Audiophile |
“തുറന്ന ഡിസൈൻ” ആയതു കൊണ്ട് ഒറ്റ നോട്ടത്തിൽ Bass Reflex / ported speaker ൽ നിന്ന് അത്ര വ്യത്യസ്തമല്ല എന്ന് തോന്നുമെങ്കിലും, Koizumi യുടെ സാങ്കേതിക വൈദഗ്ധ്യവും, പ്രതിഭയും bass-reflex ൻ്റെ resonant system ൽ നിന്ന് വ്യതിചലിച്ചു, തൻ്റെ സ്‌പീക്കറിനെ ഒരു damped low-pass filter ആയി പരിണമിപ്പിച്ചതിലാണ്. ഈയൊരൊറ്റ design thinking ലെ വഴിപിരിയൽ bass reflex ൻ്റെ ഒട്ടു മിക്ക കുനഷ്ടുകളും ഒറ്റയടിക്ക് ഇല്ലാതാക്കി… booming bass നെ പടിക്കു പുറത്താക്കി.
ഒരു “നല്ല” bass-reflex ported സ്പീക്കർ നിർമ്മിക്കുന്നത് എളുപ്പമല്ല. Drivers ൻ്റെ Thiele-Small parameters ഒക്കെ പഠിച്ചു, കൂട്ടലും കിഴിക്കലും ഒക്കെ നടത്തി ഒരു ഡിസൈൻ ഉണ്ടാക്കിയെടുക്കുന്നത് സാരമില്ലെന്നു കരുതാം. എന്നാൽ driver നെ box ൽ ഉറപ്പിച്ചു, port tune ചെയ്തെടുക്കാൻ വളരെ ക്ഷമയുള്ള ഒരു ഭഗീരഥനെ വിളിക്കേണ്ടി വരും. കേടായ ഒരു driver മാറ്റി സ്ഥാപിക്കുമ്പോഴാണ് ഈ വിഷമസ്ഥിതി നാം നേരിടുന്നതും, അത് നമ്മെ കുഴയ്ക്കുന്നതും.

| Onken with cellular tweeter |
ഇവിടെയാണ് Onken സങ്കേതം വ്യത്യസ്തമാവുന്നതും, നമ്മെ തുണയ്ക്കുന്നതും. Onken ൻ്റെ സാമാന്യം ദീര്ഘമായ, ഇടുങ്ങിയ vents പ്രവർത്തനത്തിൽ resistive ആണ്. ഇത് ഒരു രീതിയിൽ വളരെയധികം T-S parameter tolerance നൽകുന്നു. അതായതു, ഏതാണ്ടൊരേ പോലെയുള്ള പല drivers പരീക്ഷിക്കാൻ സാധ്യമാണ്.
നമ്മെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കാര്യം തന്നെയാണ്. പരീക്ഷണങ്ങൾക്കു ശേഷം, വില കൂടിയ, കുറച്ച കൂടി മെച്ചമായ overall performance നൽകുന്ന drivers ഇണക്കാൻ എളുപ്പമാണ്. പെട്ടിയുടെ വശങ്ങൾ ഇരട്ട പലകകളാൽ (Onken ports) നിർമ്മിക്കപ്പെട്ടിരിക്കുന്നത് കൊണ്ട് box rigidity ഉണ്ടായിരിക്കുകയും ചെയ്യും.
![]() |
| Tube amps at L'Audiophile demo |
വൈദഗ്ധ്യം ഏറെ ആവശ്യമുള്ള “tuning” പോലുള്ള വട്ടു പിടിപ്പിക്കുന്ന ചടങ്ങുകളൊന്നും തന്നെ ഇവിടെ വേണ്ട എന്നതാണ് ഏറ്റവും സുഖമുള്ള കാര്യം.
Xonken നെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ ഇത്രയൊക്കെ പോരെ? ഇനി DIY ഗോദയിലേക്കു ഇറങ്ങുക തന്നെ.
തുടർന്ന് വായിക്കുമല്ലോ … പ്രവർത്തിക്കുമല്ലോ !
നന്ദി.
= = = = = = = = = = = =
(*)
Volker Heinze എന്ന ജർമ്മൻ ഗവേഷകൻ്റെ വാക്കുകൾ “
“ … the central figure, as already described … was Jean Hiraga, a half Japanese and half French born person. His experiences with Japan’s self-contained audio culture showed completely incomparable detailed aspects, insights and conceptual unusual ideas. This knowledge advantage has been what gave him a head start as audio journalist in France. He acted like a wide spread collecting reservoir for hitherto unknown facts and as a rich treasury tank of incomparable information. He did refer about amplifier designers, -topologies, speakers, drivers, components, transistors, tubes, PSUs and speaker enclosures (eg:. Anzai WE 300b, recherché de Ms. Iwata, Onken LF enclosures - Koizumi, etc.) in a time when nobody else outside Japan did care about such ideas. The Western Electric single ended triode 300B for example, the preferred tube driving efficient horn speakers in Japan, was in those days almost unknown in Europe. When he did publish his first articles about Anzai's single ended 300b amplifier, even in its original home in the US, the technology was completely forgotten. It took another five years even in Paris till the ground was prepared and ready for a wider public understanding of what it was meant to be. In the homeland of its technical heritage the US, it needed another seven years till Joe Roberts in Sound Practice Magazine mentioned this tube and its dedicated amplification concepts – a full 20 years after Japanese audio gourmands did value these products to be the absolute cult…”
============Xonken നെ മനസ്സുകൊണ്ട് ഇഷ്ടപ്പെടാൻ ഇത്രയൊക്കെ പോരെ? ഇനി DIY ഗോദയിലേക്കു ഇറങ്ങുക തന്നെ.

Comments
Post a Comment