മയക്കുന്ന മഞ്ജുഭാഷിണികൾ - 7
X-onken - 7
![]() |
| Visaton driver |
ആദ്യം കുറച്ച soft jazz, ഭാരതീയ fusion ഇവ കേട്ടു, Mid, HF ഇവ മോശമില്ല എന്ന് വിലയിരുത്തി. പെട്ടെന്ന് തന്നെ Indian drums, Japanese drums ഇവക്കു മുൻതൂക്കമുള്ള ഏതാനും tracks, പരിചിതമായ കുറച്ചു rock music tracks ഇവയിലേക്കു കടന്നു. എന്ത് പറയാൻ – ചേട്ടൻ Wharfedale വാവയെ വെല്ലുന്ന പ്രകടനമായിരുന്നു അനിയൻ വാവയുടേത്! Jazz tracks ലും, Indian music tracks ലും bass lines ൻ്റെ സ്വാഭാവിക ഭാവം നന്നായി അനുഭവപ്പെട്ടിരുന്നു. പക്ഷെ drums പ്രകടനത്തോടെ എല്ലാവരും കൈയ്യടിച്ചു – ഒരു heavy bass speaker ൻ്റെ ശബ്ദ ഗാംഭീര്യവും, “weight” ഉം മാത്രമായിരുന്നു അല്പം കുറവായി തോന്നിയത്. ഒന്നിന് പിറകെ ഒന്നായി വ്യത്യസ്ത tracks കേട്ട് കേട്ട് മണിക്കൂറുകളോളം ഞങ്ങളുടെ audition അന്ന് നീണ്ടു പോയതായി ഓർക്കുന്നു.
സ്വാഭാവികമായും നിങ്ങളുടെ അനുഭവവും, വ്യക്തിഗത വിലയിരുത്തലുകളും അറിയാൻ ഏവർക്കും താല്പര്യമുണ്ട്. തീർച്ചയായും comment ചെയ്യുമല്ലോ. സന്തോഷം തരുന്ന അനുഭവങ്ങൾ ആയിരുന്നു അവയെങ്കിൽ തീർച്ചയായും എൻ്റെ പ്രയത്‌നം പാഴായിട്ടില്ല എന്നതിൽ അതീവ തൃപ്തിയുണ്ട്.
ഇന്നത്തെ ദിവസം നിങ്ങളെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. പല തീരുമാനങ്ങളും എടുക്കേണ്ടിയിരിക്കുന്നു. Audition അടിസ്ഥാനപ്പെടുത്തി ആയിരിക്കണം അവ. നിങ്ങളുടെ favourite സംഗീതത്തിനോട് പൂർണ നീതി പുലർത്താൻ കഴിവുള്ള ഒരു മെച്ചപ്പെട്ട speaker driver തിരഞ്ഞെടുക്കലാണ് ആദ്യം ചെയ്യേണ്ടത്. നേരത്തെ സൂചിപ്പിച്ച പോലെ Koizumi San ൻ്റെ Onken design വളരെ driver specs tolerant ആണ്. ഭാഗ്യം! നമ്മുടെ പോക്കറ്റിനു താങ്ങാവുന്ന ഏതു driver ഉം പരീക്ഷിക്കാവുന്നതേയുള്ളു.
![]() |
| Four-claw Tee nuts |
പല builders ഉം ഇവിടെ ലഭിക്കുന്ന പല “സാദാ” drivers, ചില car speakers ഒക്കെ പരീക്ഷിച്ചു നോക്കിയിട്ടുണ്ട്. അവരുടെ ഒക്കെ അഭിപ്രായം driver ൻ്റെ മെച്ചങ്ങളും / പോരായ്മകളും ഏതാണ്ടതേ പടി കേൾക്കാൻ കഴിഞ്ഞു; അതെ സമയം bass performance നു അതിന്റെതായ ഒരു പ്രത്യേകത ഉണ്ടായിരുന്നു എന്നാണ്. അങ്ങനെ നോക്കുമ്പോൾ ഒരു മെച്ചമായ, നല്ല uniform frequency response നൽകുന്ന ഒരു driver ലേക്ക് മാറിയാൽ തീർച്ചയായും പ്രകടനം വളരെയധികം മെച്ചമാകും എന്ന് കരുതാം.
സാധാരണ നിലവാരത്തിൽ തുടങ്ങി കുറച്ചൊക്കെ വിലപിടിപ്പുള്ള, പൊതു സ്വീകാര്യത ഉള്ള നിരവധി brand drivers ഒക്കെ പലരും പരീക്ഷിച്ചു നോക്കി. ആ അനുഭവങ്ങളിൽ നിന്ന് ഒന്ന് പറയാം – വില, പ്രകടന മികവ് ഇവയാണ് “തൂക്കി നോക്കുന്നതെങ്കിൽ” Visaton എന്ന 4 ഇഞ്ചു driver ൻ്റെ തട്ടായിരിക്കും താഴ്ന്ന് കിടക്കുന്നതു. വലിയ “high-end pretences” ഒന്നുമില്ലാത്ത, അതെ സമയം വളരെ ഉയർന്ന “value for money & performance” നൽകുന്ന ഒരു German ബ്രാൻഡ് ആണ് Visaton. ഇവിടെ നമുക്കത്ര പരിചിതമല്ലെങ്കിലും, ഭാഗ്യവശാൽ ഇവ താങ്ങാവുന്ന വിലയ്ക്ക് ഇവിടെ കിട്ടുന്നുണ്ട്. (ചിത്രങ്ങളും, links ഉം നോക്കുക.)
അനുയോജ്യമായ ഏതാനും drivers ൻ്റെ വിശദാംശങ്ങൾ നോക്കാം. വില, പ്രകടന മികവ്, ലഭ്യത ഇവയൊക്കെ വിലയിരുത്തി ഇഷ്ടാനുസരണം തിരഞ്ഞെടുക്കുക.
1. https://in.element14.com/visaton/4630/speaker-fr-87-4-ohms/dp/1683905
2. https://in.element14.com/visaton/4899/speaker-fr-10-hm-8-ohms/dp/1683911
3. https://in.element14.com/visaton/2020/speaker-fr-10-4-ohms/dp/1683890
4. https://in.element14.com/visaton/fr10-8ohm/speaker-4-full-range/dp/5095542
5. https://in.element14.com/visaton/4800/loudspeaker-fullrange-13cm-4-ohm/dp/2357159
6. https://in.element14.com/visaton/2110/speaker-fr-10-wp-4-ohms/dp/1683902
ഇവയൊക്കെയാണ് Visaton models; ചെറിയ budget ൽ നല്ല പ്രകടനം തരുന്നവയാണ് ഇതെല്ലാം. ഇനി മറ്റു ചില ബ്രാൻഡുകൾ നോക്കാം. (ഇവയിൽ പലതും diyaudiocart ൽ ലഭിക്കും – ക്ഷമിക്കണം, എനിക്ക് കമ്മീഷൻ ഒന്നും കിട്ടില്ല ... links ഇടുന്നു എന്നേയുള്ളു!)
1. https://diyaudiocart.com/product/markaudio-chn-70-natural-4-inch-driver-pair-copy/
2. https://diyaudiocart.com/product/markaudio-chr-70-4-inch-driver/
3. https://diyaudiocart.com/product/tang-band-w4-1320sif-4quot-paper-full-range/
4. https://diyaudiocart.com/product/dayton-audio-rs100-4-4-reference-full-range-driver-4-ohm/
5. https://faitalpro.com/en/products/LF_Loudspeakers/product_details/index.php?id=401005151
(available in Bengaluru for about 2.5 k each)
വില, പ്രകടനം, പൊതു സമ്മതി ഇവ നോക്കുമ്പോൾ Mark Audio മുന്നിൽ നിൽക്കുന്നു. അല്പം വിലക്കൂടുതൽ ഉണ്ടെങ്കിലും Tang Band ൻ്റെ bamboo paper cone വളരെ നല്ല “natural sound” നൽകുന്നു എന്നാണ് പൊതുവെയുള്ള അഭിപ്രായം. Dayton എൻ്റെ അനുഭവത്തിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുന്ന drivers ആണ് – LF / HF /FR എല്ലാം. Faital Pro വളരെ popular ആയ ഒരു ഡ്രൈവർ ആണ് – പല വലിയ സ്‌പീക്കറുകളിലും mid driver ആയി ഉപയോഗിക്കുന്നുണ്ട്. തിരഞ്ഞെടുക്കാനായി വലിയ ഒരു range നമ്മുടെ മുന്നിലുണ്ട്.
ഇനി സമയം കളയാനില്ല. പെട്ടെന്ന് തന്നെ നിർമ്മിതി പൂർണ്ണമാക്കി, critical auditions ലേക്കു കടക്കുക. നമ്മുടെ മുൻപേ പോയ പല ഹോബിയിസ്റ്റുകളുടെയും അനുഭവങ്ങൾ നമുക്ക് വഴി കാട്ടാനുണ്ട്. പക്ഷെ fidelity യുടെ അവസാനവാക്ക് സ്വന്തം അനുഭവങ്ങൾ തന്നെയാണ്.
കുറച്ചു tips ഉം, മറ്റു നിർദ്ദേശങ്ങളും അടുത്ത ഭാഗത്തിലാകാം. അതിനു മുൻപ് നിങ്ങളുടെ build ചിത്രങ്ങളും അനുഭവങ്ങളും Blog ൽ പങ്കു വയ്ക്കുമല്ലോ.
നന്ദി.
= = = = = = = = = = = =
കുറച്ചു tips ഉം, മറ്റു നിർദ്ദേശങ്ങളും അടുത്ത ഭാഗത്തിലാകാം. അതിനു മുൻപ് നിങ്ങളുടെ build ചിത്രങ്ങളും അനുഭവങ്ങളും Blog ൽ പങ്കു വയ്ക്കുമല്ലോ.
നന്ദി.
= = = = = = = = = = = =





Comments
Post a Comment