മയക്കുന്ന മഞ്ജുഭാഷിണികൾ - 6

 X-onken - 6


ധൈര്യപൂർവം ഇവിടെ വരെ എത്തിയവർക്ക് കൈപ്പണിയുടെ രണ്ടാം ഭാഗത്തേക്ക് സ്വാഗതം – നിങ്ങൾ നിശ്ചയദാർഢ്യമുള്ള ഹോബിയിസ്റ്റുകൾ തന്നെയാണ് !!

എന്തൊക്കെപ്പറഞ്ഞാലും ഏതാണ്ട് പൂർണ്ണമായിരിക്കുന്ന (back panel ഒഴികെ) ആ കുഞ്ഞു Xonken box കാണുമ്പോൾ തന്നെ ഒരു സന്തോഷം തോന്നുന്നില്ലേ? തീർച്ചയായും … അതു തന്നെയാണ് DIY യുടെ ആകർഷണവും എന്നു നിസ്സംശയം പറയാം.

ഒരു ദിവസത്തോളം ഇരുന്നു പശയൊക്കെ നന്നായി ഉണങ്ങിക്കഴിഞ്ഞാൽ പെട്ടിക്കു നല്ല ഉറപ്പു കൈവന്നതായി കാണാം. പരിചയസമ്പന്നരായ പലരും അരയിഞ്ച് MDF കൊണ്ട് പെട്ടി നിർമ്മിച്ചിട്ടുണ്ട്. മറ്റു ചിലർ അളവുകൾ CNC യന്ത്രങ്ങൾ ഉള്ള സ്ഥാപനങ്ങളിൽ നൽകി pieces മുറിച്ചു വാങ്ങിയാണ് പണി തുടങ്ങിയത്. ഇതിൻ്റെ ഗുണം കൃത്യത, നല്ല “കണപ്പ് “ ഇവയാണ്. പക്ഷെ ഒന്നുണ്ട്, നല്ല രീതിയിൽ സൂക്ഷ്‌മതയോടെ കൈ കൊണ്ട് നിർമ്മിച്ചെടുത്ത ഒരു Multi wood പെട്ടി ഒട്ടും മോശമല്ലെന്നു കാണാം – കാഴ്ചയിലും പ്രവർത്തനത്തിലും. അനുയോജ്യമായ ഡിസൈനുകൾ ആണെങ്കിൽ ഹോബിയിസ്റ്റുകൾക്കു വളരെയെളുപ്പത്തിലും, ചിലവും പ്രയത്‌നവും കുറച്ചും, പരീക്ഷണങ്ങൾ നടത്തി നോക്കാവുന്ന ഒന്ന് തന്നെയാണ് Multi wood എന്നാണെൻ്റെ അഭിപ്രായവും, അനുഭവവും. Xonken build അനുഭവങ്ങൾ നിങ്ങൾക്ക് ബോധ്യപ്പെട്ടെങ്കിൽ നിശ്ചയമായും മറ്റു ചില ഡിസൈനുകളിലേക്കു അടുത്ത് തന്നെ പോകാവുന്നതേയുള്ളു.

കുറച്ചു ചിത്രങ്ങളിലേക്ക് പോകാം – MDF ൽ ചെയ്തതാണ്. ചിലതൊക്കെ കുറച്ചു പഴയ നിർമ്മിതികളുമാണ്. Build details മനസ്സിലാക്കാൻ ഉപകരിക്കും.

Onken port panels





Port panels -another view


Port panels + front 

Jute felt cutting

Box assembly 

Jute felt lining

Ready for the driver

Test Audition - RPi + Trans-Nova Class-A monoblocks

Painting 

Another finished build

ഇനി വേണ്ടത് പെട്ടിയുടെ joints എങ്ങനെയുണ്ടെന്നു പരിശോധിക്കലാണ്. ചെറിയ gaps / മറ്റു കുറവുകൾ ഒക്കെ ഉണ്ടെങ്കിൽ അത് പരിഹരിക്കേണ്ടതുണ്ട്. അല്ലെങ്കിൽ തന്നെയും പെട്ടിക്കു കുറച്ചു കൂടി ഉറപ്പു ലഭിക്കാനും sealing നടപടികൾ സഹായിക്കും. ഇതിനായി ഒന്നുകിൽ കുറച്ചു synthetic tile grout വാങ്ങുക. അല്ലെങ്കിൽ അല്പം നല്ല wall putty സംഘടിപ്പിക്കുക. അതുമല്ലെങ്കിൽ കുറച്ചു Fevicol + chalk powder paste തയ്യാറാക്കുക. പെട്ടിയുടെ ഉള്ളിൽ എല്ലാ joint മൂലകളിലും വിരൽ കൊണ്ട് നന്നായി sealer പുരട്ടി ഒരു ദിവസത്തേക്ക് ഉണങ്ങാൻ വയ്ക്കുക.

അടുത്തതായി പെട്ടിയുടെ മുൻവശത്തെ മൂലകൾ “ചരിക്കലാണ്” പണി. (Top / bottom panel ചിത്രം നോക്കുക.) മൂലകളിൽ നിന്ന് 1.5 inch അടയാളപ്പെടുത്തി, 45 ഡിഗ്രിയിൽ ചിത്രത്തിലേതു പോലെ മുറിക്കുക. ഒരു hack saw blade മതി. ഉരച്ചു മിനുസപ്പെടുത്താൻ പാകത്തിൽ അല്പം വെളിയിലായിരിക്കണം cutting. മുകൾ പലകയും, കീഴ് പലകയും മുറിച്ചു കഴിഞ്ഞാൽ മറ്റൊരു അതി പ്രധാന ജോലിയുണ്ട്. പ്രധാനമെന്ന് പറഞ്ഞത്, ഇപ്പണി നന്നായി ചെയ്തില്ലെങ്കിൽ പെട്ടിയുടെ “കോലം കെട്ടു പോകും” എന്നത് കൊണ്ടാണ്.

Onken port പലകകളുടെ മൂലകൾ, മുന്നിലേക്ക് തള്ളി നിൽക്കുന്ന പട്ടിയലുകളുടെ അഗ്രം, ഇവ ഒരേ രീതിയിൽ, top / bottom panels ൻ്റെ ചരിവിനോട് ചേർന്ന് chamfer ചെയ്തെടുക്കണം. (മുകളിലെ Top view ചിത്രം നോക്കുക.) ആദ്യം rough cutting ചെയ്യുക, തുടർന്ന് ഒരു നീളൻ തടിക്കഷണത്തിൽ ഉറപ്പിച്ച emery cloth കൊണ്ട് ഉരച്ചു നിരപ്പാക്കി ഭംഗി വരുത്തുക. ആശാരിമാരുടെ “ചീവുളി” ഉണ്ടെങ്കിൽ / പ്രയോഗം അറിയാമെങ്കിൽ എളുപ്പമായി. നന്നായി finish ചെയ്തെടുക്കുക. പെട്ടിയുടെ ഉൾവശം, ports ഇവ നന്നായി വൃത്തിയാക്കുക.

ഇതിനിടയിൽ തന്നെ അക വശങ്ങൾ line ചെയ്യാനുള്ള jute felt / cotton felt (car upholstery കടകളിൽ അരയിഞ്ച് കനമുള്ള jute felt കിട്ടും – നന്നായി വെയിലത്തിട്ടു ഉണക്കണം, ആദ്യം തന്നെ.) കഷണങ്ങൾ തയ്യാറാക്കാം. ശ്രദ്ധിക്കുക – മുൻപ് സൂചിപ്പിച്ചതു പോലെ പെട്ടിയുടെ ഉൾവശങ്ങളിൽ lining മാത്രമേ ചെയ്യുന്നുള്ളു. സാധാരണ പോലെ പെട്ടിക്കുള്ളിൽ മറ്റു fillings ഒന്നും പാടില്ല. ഒരു കാരണവശാലും Onken ports ലൂടെയുള്ള വായു സഞ്ചാരത്തിന് തടസ്സം സൃഷ്ടിക്കരുത്.

പെട്ടിയുടെ ഉൾവശങ്ങളുടെ അളവുകൾക്കനുസരിച്ചു jute felt കഷണങ്ങൾ മുറിച്ചെടുക്കുക. മുൻ പലകയുടെയും, പിൻ പലകയുടെയും ഉൾ വശത്തും lining ഒട്ടിക്കേണ്ടതുണ്ട്. Fevibond പോലെയുള്ള contact adhesive ഉപയോഗിച്ച് അവ ഒട്ടിക്കാവുന്നതാണ്. നിർമ്മിതിയുടെ ചിത്രങ്ങൾ ശ്രദ്ധിക്കുക.

( Speaker driver ഉറപ്പിച്ചതിനു ശേഷം അതിന്റെ പിന്നിൽ magnet ൽ ഒട്ടിക്കേണ്ട – for damping of HF / MF back radiation – 5 x 6 inch വലിപ്പമുള്ള മൂന്ന് കഷണങ്ങളും മുറിച്ച വയ്ക്കുക. ഇതൊരു “മൂന്ന് അടുക്കുള്ള” damping pad ആണ്; മൂന്ന് കഷണങ്ങളും ചേർത്ത് ഒട്ടിക്കുക. )

പെട്ടിക്കു ആകർഷകമായ നിറം നൽകണമെങ്കിൽ ഇതാണ് സമയം. “എളുപ്പക്കാർക്കു” ഒരു spray paint can ധാരാളം മതി. Painting masters നു അവരവരുടെ വിദഗ്ദ്ധ രീതികളിൽ മുന്നേറാം. അസൂയ തോന്നുന്ന രീതിയിൽ നല്ല “pro finish” നൽകിയ പലരെയും എനിക്കറിയാം. മറ്റു ചിലർ തിരഞ്ഞെടുത്തത് vinyl sticker wall paper ഒട്ടിക്കലാണ്. DIY എന്നാൽ ആകാശത്തോളം ഉയരുന്ന ഭാവന തന്നെയല്ലേ. (“ …the sky is the limit”!)

അതല്ല, ആദ്യമൊരു “test audition” നടത്തണമെങ്കിൽ ( “അവിശ്വാസികളുടെ” മനഃ പരിവർത്തനത്തിനു ഇത് ഉതകും!) painting നു മുന്നേ തന്നെയാകാം. കയ്യിലുള്ള speaker driver ഉറപ്പിക്കുക, wires ഘടിപ്പിക്കുക, speaker magnet ൽ damping pad ഒട്ടിക്കുക, back panel മൊട്ടുസൂചി / adhesive tape ഉപയോഗിച്ച് തൽക്കാലമായി ഉറപ്പിക്കുക. ആമ്പിലേക്കു കണക്ട് ചെയ്യുക. മനം നിറയെ കേൾക്കുക!! (ആവേശം കൂടി പാവം speaker നെ overdrive ചെയ്യരുതേ !)



ഒരു നാലഞ്ച് ദിവസം പാട്ടു കേട്ടിരിക്കുന്നത് നല്ലതാണു – വിശേഷിച്ചും speaker drivers പുതിയതാണെങ്കിൽ അവയുടെ suspension ഒക്കെ ഒന്നയഞ്ഞു കിട്ടാനും, performance മെച്ചമാകാനും. പാട്ടു കേട്ട് പൂർണ്ണ തൃപ്തിയായിട്ടു പോരെ ബാക്കി പണികൾ? നിങ്ങളുടെ നിർമ്മിതി / കേൾവി അനുഭവങ്ങളുടെ വർത്തമാനങ്ങൾ പ്രതീക്ഷിക്കുന്നു.

നന്ദി.
= = = = = = = = = = = =

Comments

Subscribe

Popular posts from this blog

മയക്കുന്ന മഞ്ജുഭാഷിണികൾ - 1

മയക്കുന്ന മഞ്ജുഭാഷിണികൾ - 8