മയക്കുന്ന മഞ്ജുഭാഷിണികൾ - 8
X-onken - 8 Koizumi San ൻ്റെ പ്രതിഭയിൽ രൂപം കൊണ്ട Onken സ്‌പീക്കറിനെ “കൈപ്പിടിയിൽ ഒതുക്കാനുള്ള” നമ്മുടെ യത്‌നം ഏതാണ്ട് പൂർണ്ണതയോടടുക്കുന്നു. ഇനി വേണ്ടത് ആ ലക്ഷ്യബോധത്തോടെയുള്ള നമ്മുടെ “കൈപ്പണികളാണ്”. നിർമ്മിതിക്കാവശ്യമായ ഒട്ടു മിക്ക കാര്യങ്ങളും കൈവശമായ സ്ഥിതിക്ക് അതിലേക്കു കടന്നു കാണുമെന്നും കരുതുന്നു. Test auditions നടത്താവുന്ന പരുവമായിക്കഴിഞ്ഞാൽ പിന്നെ മറ്റു പ്രേരണയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല – സ്വയം “X-onken magic” ൻ്റെ വലയത്തിൽ വീണു കൊള്ളും എന്നാണെൻ്റെ വിശ്വാസം. മറ്റു പല builders ൻ്റെയും feedback അപ്രകാരം ആണെന്നത് വലിയ ആശ്വാസം തരുന്നു. Sub-baffle – വേണോ, വേണ്ടയോ? നിർമ്മിതിയുടെയും testing ൻ്റെയും എളുപ്പത്തിനായി ചില tips നൽകാം. Speaker drivers മാറ്റി മാറ്റി പരീക്ഷിക്കുന്നത് എളുപ്പമാക്കാനുള്ള ഒരു വഴിയാണ് ഒരു “sub- baffle” ൻ്റെ ഉപയോഗം. ലളിതമായി പറഞ്ഞാൽ, ഡ്രൈവർ ഒരു ചെറു പലകയിൽ ഉറപ്പിക്കുന്നു; ഈ പലകകൾ പെട്ടിയിലേക്കു മാറ്റി മാറ്റി ഘടിപ്പിക്കുന്നു. അത്രേയുള്ളു. ഇതിന്റെ ഗുണം വ്യത്യസ്ത അളവുകളുള്ള drivers എളുപ്പം പരീക്ഷിക്കാമെന്നതാണ്. Sub-baffle ൻ്റെ രൂപത്തിലും ഭാവത്തിലും ചില്ലറ “...