മയക്കുന്ന മഞ്ജുഭാഷിണികൾ - 8

 X-onken - 8


Koizumi San ൻ്റെ പ്രതിഭയിൽ രൂപം കൊണ്ട Onken സ്‌പീക്കറിനെ “കൈപ്പിടിയിൽ ഒതുക്കാനുള്ള” നമ്മുടെ യത്‌നം ഏതാണ്ട് പൂർണ്ണതയോടടുക്കുന്നു. ഇനി വേണ്ടത് ആ ലക്ഷ്യബോധത്തോടെയുള്ള നമ്മുടെ “കൈപ്പണികളാണ്”. നിർമ്മിതിക്കാവശ്യമായ ഒട്ടു മിക്ക കാര്യങ്ങളും കൈവശമായ സ്ഥിതിക്ക് അതിലേക്കു കടന്നു കാണുമെന്നും കരുതുന്നു.

Test auditions നടത്താവുന്ന പരുവമായിക്കഴിഞ്ഞാൽ പിന്നെ മറ്റു പ്രേരണയുടെ ആവശ്യമുണ്ടെന്നു തോന്നുന്നില്ല – സ്വയം “X-onken magic” ൻ്റെ വലയത്തിൽ വീണു കൊള്ളും എന്നാണെൻ്റെ വിശ്വാസം. മറ്റു പല builders ൻ്റെയും feedback അപ്രകാരം ആണെന്നത് വലിയ ആശ്വാസം തരുന്നു.

Sub-baffle – വേണോ, വേണ്ടയോ?

നിർമ്മിതിയുടെയും testing ൻ്റെയും എളുപ്പത്തിനായി ചില tips നൽകാം. Speaker drivers മാറ്റി മാറ്റി പരീക്ഷിക്കുന്നത് എളുപ്പമാക്കാനുള്ള ഒരു വഴിയാണ് ഒരു “sub- baffle” ൻ്റെ ഉപയോഗം. ലളിതമായി പറഞ്ഞാൽ, ഡ്രൈവർ ഒരു ചെറു പലകയിൽ ഉറപ്പിക്കുന്നു; ഈ പലകകൾ പെട്ടിയിലേക്കു മാറ്റി മാറ്റി ഘടിപ്പിക്കുന്നു. അത്രേയുള്ളു. ഇതിന്റെ ഗുണം വ്യത്യസ്ത അളവുകളുള്ള drivers എളുപ്പം പരീക്ഷിക്കാമെന്നതാണ്.

Sub-baffle ൻ്റെ രൂപത്തിലും ഭാവത്തിലും ചില്ലറ “പൊടിക്കൈകൾ” ചെയ്താൽ driver radiation diffraction കുറഞ്ഞിരിക്കയും ചെയ്യും. Stereo imaging നെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാന ഘടകവുമാണ്. ഒരു രീതിയിൽ പറഞ്ഞാൽ, ആദ്യമേ തന്നെ ഒരു sub-baffle ഉപയോഗിക്കാൻ തീരുമാനിക്കുന്നത് പിന്നീട് സ്പീക്കറിന്റെ imaging capabilities നന്നായി fine tune ചെയ്യാൻ സഹായകരമായിരിക്കും.

പ്രായോഗികമായി വളരെ നല്ല പ്രകടനം തരുന്ന ഒരു sub-baffle രൂപരേഖ ശ്രദ്ധിക്കുക. (ചിത്രം കാണുക.) ഒന്നു രണ്ടു പടികളായി front panel ലേക്കു ചേരുന്ന രീതിയിലാണിത് നിർമ്മിച്ചിരിക്കുന്നത്. അരയിഞ്ചിനു പകരം കാലിഞ്ചു പലക ഉപയോഗിച്ചാൽ പടികളുടെ ഉയരം കുറഞ്ഞു, കുറച്ചു കൂടി smooth ആകും. മാത്രവുമല്ല, ഡ്രൈവർ ഉള്ളിലേക്ക് recess ചെയ്തു ഉറപ്പിക്കാൻ എളുപ്പവുമായിരിക്കും.

നേരത്തെ സൂചിപ്പിച്ചതു പോലെ ഇത് diffraction കുറയ്ക്കാൻ ഉതകും. അത് വഴി നല്ല stable ആയ stereo imaging കിട്ടാനും സഹായിക്കും. വ്യത്യസ്ത sub-baffle ഡിസൈനുകൾ പരീക്ഷിച്ചു, നല്ല ഒരെണ്ണം തിരഞ്ഞെടുക്കുന്നത് X-onken ൻ്റെ ശബ്ദ ഗുണത്തിൻ്റെ മാറ്റു കൂട്ടും.

Damping – ശരിതെറ്റുകൾ


മറ്റൊന്ന്, jute felt ൻ്റെ ലഭ്യതയെക്കുറിച്ചുള്ള പരാതികളാണ്. സാധാരണയായി speaker stuffing നുപയോഗിക്കുന്ന “poly fill” ൻ്റെ ഉപയോഗത്തെക്കുറിച്ചും പലരും അന്വേഷിക്കുകയുണ്ടായി. ഒന്ന് മനസ്സിലാക്കുക – ഈ poly fill, Recron poly തുടങ്ങിയവ ഒന്നും നല്ല sound absorbents അല്ലെന്നതാണ് സത്യം. തലയണയിലൊക്കെ ഉപയോഗിക്കുന്ന തരം poly fill അതിന്റെ വിലക്കുറവും, ഉപയോഗത്തിലെ എളുപ്പവും കാരണം popular ആയി എന്നെ ഉള്ളു. കുറെ പോളിഫിൽ കുത്തിനിറച്ചാൽ ഏതു പെട്ടിയും നല്ല സ്വരഗുണമുള്ളതായിത്തീരും എന്നൊരു മിഥ്യാ ധാരണ നമ്മുടെ ഇടയിലുണ്ട്.

Jute felt, cotton felt അല്ലെങ്കിൽ wool felt പോലും ഒന്ന് രണ്ടു പാളികൾ വച്ചാലേ നന്നായി sound absorb ചെയ്യൂ. ഇതിലേതാണ് കിട്ടുന്നത് എന്ന് നോക്കി ഉപയോഗിക്കുക. ഒന്നും കിട്ടിയെങ്കിലും വഴിയുണ്ട്. അല്പം മിനക്കേട്‌ കൂടും എന്ന് മാത്രമേ ഉള്ളു.ഇതിനു പകരം വയ്ക്കാവുന്ന effective ആയ ഒരു സാധനമാണ് foam rubber + Turkish towel cloth. ഒരു കാലിഞ്ചു foam നു ഇരുവശവും കട്ടിയുള്ള Turkish towel cloth അവിടവിടെ പശ തേച്ചു loose ആയി ഒട്ടിച്ചെടുക്കുക. ഇത് ആവശ്യാനുസരണം മുറിച്ചെടുത്തു പെട്ടിയുടെ ഉൾവശം line ചെയ്യാൻ ഉപയോഗിക്കാം. എൻ്റെ അനുഭവത്തിൽ നല്ല MF / HF absorbency ഉണ്ടായിരിക്കും. വലിയ ചിലവില്ലാതെ നമ്മുടെ ആവശ്യം നടക്കുകയും ചെയ്യും.

വഴി തെറ്റാത്ത Audition

ഒരു രീതിയിൽ നോക്കിയാൽ ദീർഘമായ audition (എന്നു വച്ചാൽ മണിക്കൂറുകൾ നീണ്ടത് എന്നർത്ഥമില്ല – ദിവസങ്ങളോ, ആഴ്ചകളോ നീണ്ട, അവധാനതയോടുകൂടിയ വിലയിരുത്തൽ ആണ് ഉദ്ദേശിക്കുന്നത് ) ആണ് നമ്മുടെ പല തിരഞ്ഞെടുപ്പുകളെയും സ്വാധീനിക്കുന്നതെന്ന് കാണാം. ഇവിടെയും അതിന്റെ പ്രാധാന്യം ഒട്ടും കുറച്ചു കാണാൻ വയ്യ. Drivers ൻ്റെ തിരഞ്ഞെടുപ്പും, സ്‌പീക്കറിന്റെ “fine tuning” ഉം ഒക്കെ സാവകാശം കൈകാര്യം ചെയ്താൽ പ്രകടനം fidelity യുടെ ഉയർന്ന തലങ്ങളിലേക്ക് എത്തിക്കാൻ ഇത് വളരെയധികം സഹായിക്കും.

ഇവിടെ ഒരിക്കൽ കൂടി ഓർത്തിരിക്കേണ്ട ഒരു അടിസ്ഥാന വസ്തുത നമ്മുടെ കേൾവി അനുഭവങ്ങളുടെ മാറ്റുരച്ചു നോക്കേണ്ടത് natural sounds ൻ്റെ ശബ്ദഗുണത്തിൽ ആയിരിക്കണം. താരതമ്യങ്ങളുടെ ഒരു തട്ടിൽ എപ്പോഴും ഉണ്ടാകേണ്ടത് natural sounds ൻ്റെ ഒരു നല്ല ശേഖരം തന്നെയാണ്. എത്രത്തോളം അതിലേക്കടുക്കാമോ, അത്രത്തോളം സംതൃപ്തി നമുക്ക് ലഭിക്കും എന്നതിൽ തർക്കമില്ല.

Perfection എന്നത് ഒരു ഉദാത്തമായ സങ്കൽപം മാത്രമാണ്. പക്ഷെ ആ ലക്‌ഷ്യം മുന്നിൽ ഇല്ലെങ്കിൽ പൂർണ്ണതയിലേക്കുള്ള യാത്രക്ക് എന്തർത്ഥം? Audio fidelity തേടിയുള്ള ഈ യാത്രയിൽ കുഞ്ഞു X-onken ഒരു നല്ല കൂട്ടായിത്തീർന്നെങ്കിൽ എന്ന് ആശിക്കുന്നു.

നമ്മുടെ ആദ്യ Xpress DIY project ഇവിടെ പൂർണ്ണമാകുന്നു. രസകരമായ, എളുപ്പം ചെയ്യാവുന്ന, പ്രതീക്ഷക്കപ്പുറം നല്ല പ്രകടനം തരുന്ന മറ്റൊരു project മായി താമസം വിനാ കാണാമെന്നു കരുതുന്നു.

നന്ദി, നമസ്കാരം.

= = = = = = = = = = = =

Comments

Subscribe

Popular posts from this blog

മയക്കുന്ന മഞ്ജുഭാഷിണികൾ - 1

മയക്കുന്ന മഞ്ജുഭാഷിണികൾ - 6