മയക്കുന്ന മഞ്ജുഭാഷിണികൾ - 5

 X-onken - 5


Fig.1: Hiraga Onken
Top View

നിർമ്മിതിക്ക് തയ്യാറായെങ്കിൽ തീർച്ചയായും അതിലേക്കു കടക്കാം – ആയുധമെടുക്കൂ, കളരിയിലേക്കിറങ്ങൂ !

അതിനു മുൻപ് ഒരു കാര്യം ഉറപ്പു വരുത്തേണ്ടിയിരിക്കുന്നു. നമ്മുടെ “കുഞ്ഞു” Xonken ൻ്റെ ഘടനയെക്കുറിച്ചുള്ള വ്യക്തമായ ഒരു ധാരണ മനസ്സിൽ ഉണ്ടാവണം. അല്പം പിറകോട്ടു പോയി Onken ചിത്രങ്ങൾ ഒരിക്കൽ കൂടി നോക്കുക. Jean Hiraga യുടെ original magazine article ലെ സ്‌കെച്ചുകൾ പഠിക്കുക. ( Fig. 1 & Fig. 2 ) അളവുകളൊന്നും കണ്ടു ഞെട്ടേണ്ട, അത് “തടിയൻ” Onken ന്റേതാണ്, കുഞ്ഞു Xonken ന്റേതല്ല. ഘടന നന്നായി ഹൃദിസ്ഥമാക്കുക.  
Fig. 2: Hiraga Onken
Detailed views


പെട്ടിയുടെ രണ്ടു വശങ്ങളിലാണ് Onken ports. ഇതൊരു ഇരട്ട പലകയാണ്. പുറം പലകയിൽ നാല് ചെറു പട്ടിയലുകൾ ഉറപ്പിച്ചിരിക്കുന്നു. പട്ടിയലുകൾക്കു മേൽ ഉൾ പലക ഉറപ്പിച്ചിക്കുന്നു. അപ്പോൾ ഇടുങ്ങിയ ( നമ്മൾ ഉപയോഗിക്കുന്ന പലകയുടെ കനം അരയിഞ്ച് മാത്രമാണ്) മൂന്ന് Onken ports തയ്യാറായി കഴിഞ്ഞു. വശങ്ങളിലെ ഈ രണ്ടു Onken port പലകകൾ ശ്രദ്ധയോടെ നിർമ്മിക്കേണ്ടിയിരിക്കുന്നു. നിർമ്മിതി എളുപ്പമാക്കാൻ ഈ പലകകളെ cutting guide ൽ Onken-outside, Onken-inside, battens (On-out, On-in) എന്ന് അടയാളപ്പെടുത്തിയിട്ടുണ്ട്.

മുകളിൽ നിന്നുള്ള view നോക്കുക. Speaker driver ൻ്റെ low frequency back radiation ഇരുവശങ്ങളിലുമുള്ള Onken ports ലൂടെ മുന്നിലേക്ക് വന്നു front radiation നോട് ചേരുന്നു. സ്പീക്കറിന്റെ efficiency കൂട്ടാൻ ഇത് സഹായകമാണ്. ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം, speaker driver ൻ്റെ പിന്നിൽ നിന്നുള്ള MF / HF radiation പൂർണ്ണമായും absorb ചെയ്യണം. ഇതിനായി പെട്ടിയുടെ ഉൾവശം നന്നായി jute felt കൊണ്ട് line ചെയ്യണം. അതേസമയം Onken ports ലെ വായുസഞ്ചാരം ഒട്ടും തന്നെ തടസ്സപ്പെടാനും പാടില്ല. Xonken പെട്ടിയുടെ ഉൾച്ചുവരുകളിൽ മാത്രമേ jute felt absorbent ഉറപ്പിക്കുന്നുള്ളു – Important: മറ്റു യാതൊരു filling ഉം പെട്ടിക്കുള്ളിൽ ഇല്ല.

കുഞ്ഞു Xonken ൻ്റെ ഉയരം വെറും 15 ഇഞ്ചു മാത്രമാണ്. മുകൾ പലകയും, താഴത്തെ പലകയും ഒഴിവാക്കിയാൽ വെറും 14 ഇഞ്ചു മാത്രം. ഇനി “കുഞ്ഞൻ്റെ” ചിത്രങ്ങൾ പരിശോധിക്കുക. (Xonken FR-4 Front View, Top View -- above.) ഒരു 4 x 4 അടി (അരയിഞ്ചു കനം) New wood or Multi wood sheet മതിയാവും രണ്ടു സ്പീക്കറുകൾ നിർമ്മിക്കാൻ.

Xonken - cutting guide ( 4' x 4' board)
Cutting guide നോക്കുക. ആദ്യം ചെയ്യേണ്ടത് 14 ഇഞ്ചു വീതിയുള്ള രണ്ടു കഷണങ്ങൾ (4 അടി നീളം) മുറിച്ചെടുക്കലാണ്. രണ്ടു പെട്ടികൾക്കുള്ള Onken port പലകകൾ (x 8 pieces), Front x 2 pieces ഇത്രയും ഇതിൽ നിന്ന് ലഭിക്കും. പിന്നെയുള്ളത് Top / bottom (x 4 pieces) & Back (x 2 pieces) ആണ്. ബാക്കിയിൽ നിന്നും സൗകര്യപൂർവം 16 കഷ്ണം പട്ടിയലുകൾ മുറിച്ചെടുക്കാവുന്നതേയുള്ളു. മുറിച്ച കഷണങ്ങളിൽ പേന കൊണ്ട് അടയാളപ്പെടുത്തുന്നത് നന്നായിരിക്കും, വിശേഷിച്ചു Onken port പുറം / ഉൾ പലകകൾ. 

Marking / cutting ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യം, അളവിൽ നിന്നും ഒന്ന് രണ്ടു mm കൂട്ടി വേണം അടയാളപ്പെടുത്താൻ. മുറിച്ചതിനു ശേഷം Try square ഉപയോഗിച്ച് പരിശോധിച്ചു, ശേഷം ഒരു തടിക്കഷണത്തിൽ ചുറ്റിയ emery cloth കൊണ്ട് ഉരച്ചു കൃത്യമാക്കണം. ആദ്യമൊക്കെ ഇങ്ങിനെ ചെയ്യണമെങ്കിലും പരിചയം കൊണ്ട് പെട്ടെന്നു തന്നെ ഇത് കൃത്യമാക്കാൻ കഴിയും. സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട.

ഒരേ അളവുകളുള്ള കഷണങ്ങൾ ചേർത്ത് വച്ച് ഉരച്ചെടുത്താൽ കൃത്യത കൂടും, അതാണ് നല്ല ഒരു രീതി. ഇതിനായി clamps ഉപയോഗിക്കുന്നത് നന്നായിരിക്കും. Cutting guide പ്രകാരം രണ്ടു വീതം മുൻ-പിൻ പലകകൾ, നാല് top / bottom പലകകൾ, Onken port പുറം പലകകൾ നാല്, അകം പലകകൾ നാല്, അവസാനമായി 16 ചെറു പട്ടിയലുകൾ ഇവയാണ് തയ്യാറാക്കേണ്ടത്. അളവുകൾ അനുസരിച്ചു അവ ക്ഷമയോടെ മുറിച്ചു തയ്യാറാക്കി എടുക്കുക.

Box knife ഉപയോഗിക്കുമ്പോൾ അതീവ ശ്രദ്ധ ആവശ്യമാണ്. ബലമല്ല കാര്യം, technique ആണ് വേണ്ടത്. ആദ്യത്തെ cut സ്കെയിൽ ഉപയോഗിച്ച്, blade ചരിഞ്ഞു പോകാതെ, smooth ആയി ചെയ്യുക. സ്കെയിൽ മാറ്റിയ ശേഷം അതെ കട്ടിലൂടെ രണ്ടോ മൂന്നോ പ്രാവശ്യം കൂടി കത്തി പ്രയോഗിക്കുക. അല്പം ക്ഷമയോടെ, സൂക്ഷ്മതയോടെ പ്രവർത്തിക്കുക. Board നു കീഴിൽ ഒരു വേസ്റ്റ് കാർഡ്ബോർഡ് വയ്ക്കുന്നതു നല്ലതാണു. കുറച്ചു സമയം കൊണ്ട് നമുക്കാവശ്യമായ എല്ലാ കഷണങ്ങളും തയ്യാറാക്കാം. ശേഷം അവയെ അടുക്കിയെടുത്തു, അളവുകൾ നോക്കി, emery cloth ഉപയോഗിച്ച് ഉരച്ചു, “കണപ്പ്” (right angle) ഒക്കെ ശരിയാക്കി എടുക്കുക. പകുതി പണി കഴിഞ്ഞു.



അടുത്തതായി ചെയ്യേണ്ടത് Onken ports തയ്യാറാക്കലാണ്. ( Stage-1, Stage-2 ചിത്രങ്ങൾ നോക്കുക.) പുറം - ഉൾ പലകകളും നാല് പട്ടിയൽ കഷണങ്ങളും എടുക്കുക. പുറം പലകയിൽ പിന്നിൽ നിന്ന് 2.5 ഇഞ്ച് മാർക്ക് ചെയ്തു വരയ്ക്കുക. അതുപോലെ 4 പട്ടിയലുകൾ / 3 ports തുല്യമായി അടയാളപ്പെടുത്തുക. 2.5 ഇഞ്ച് മാർക്ക് ചെയ്ത വരയിൽ ചേർത്ത് പട്ടിയലുകൾ ഓരോന്നായി ഉറപ്പിക്കുക – അവയുടെ മുൻഭാഗം അര ഇഞ്ച് മുന്നിലേക്ക് തള്ളി നിൽക്കും. ഇതിനു ശേഷം ഉൾ പലക എടുത്തു പിൻ ഭാഗം പട്ടിയലിനോട് ചേർത്ത് ഉറപ്പിക്കുക – ഇപ്പോൾ ഉൾ പലക പട്ടിയലിൽ നിന്നും അര ഇഞ്ചു കൂടി മുന്നിലേക്ക് തള്ളി നിൽക്കും. Port assembly യുടെ മുകൾ / കീഴ് വശങ്ങൾ കൃത്യമായിരിക്കാൻ ശ്രദ്ധിക്കുക. ഇത്രേയുള്ളൂ.

Assembly Tips

പൊതുവായി Multi-, അല്ലെങ്കിൽ New wood + PVC solvent cement ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ഒന്നു രണ്ടു tips പറയാം. ചേർക്കേണ്ട ഇരുവശങ്ങളിലും പശ പുരട്ടി ചേർത്ത് വയ്ക്കുമ്പോൾ അവ അല്പം തെന്നിമാറിപ്പോകാൻ ഇടയുണ്ട്. ഇതൊഴിവാക്കാനും, കൃത്യമായ alignment കിട്ടാനും ആദ്യമായി ചെയ്യേണ്ടത്, ചേർക്കേണ്ട കഷണങ്ങൾ കൃത്യമായി ചേർത്ത് വച്ച് ഒന്ന് രണ്ടു മൊട്ടുസൂചിയോ, കനം കുറഞ്ഞ മുള്ളാണിയോ തറയ്ക്കുക എന്നതാണ്–പൂർണമായും അടിച്ചു കയറ്റേണ്ട, അനായാസം പലകകൾ ഇളക്കി മാറ്റാനും, വീണ്ടും കൃത്യമായി align ചെയ്യാനും പരുവത്തിലായിരിക്കണം. ഇവ separate ചെയ്ത ശേഷം മാത്രം ഇരു വശങ്ങളിലും പശ പുരട്ടുക, വീണ്ടും കൃത്യമായി ചേർത്ത് വച്ച് ഒരു നാലഞ്ച് സെക്കൻഡ് സമയം കൈകൊണ്ടു ചേർത്ത് പിടിക്കുക. ശേഷം ഭാരം വച്ച് രണ്ടു മൂന്നു മണിക്കൂർ വയ്ക്കുക. ഇളക്കി മാറ്റാൻ പറ്റാത്ത വിധം അവ ഒട്ടി ചേർന്നിരിക്കും. മൊട്ടുസൂചികൾ ഇളക്കി മാറ്റുക.

ഇരു വശങ്ങളിലെയും Onken ports തയ്യാറായിക്കഴിഞ്ഞാൽ ഉള്ള പണി അവയുടെ മുകൾ / കീഴ് ഭാഗങ്ങളുടെ “കണപ്പ്” ശരിയാക്കലാണ്‌. Try square, പട്ടിയൽ കഷണത്തിൽ ചുറ്റിയ emery cloth ഇവ ഉപയോഗിക്കുക. (അനാവശ്യമായി ഉരച്ചു അളവുകൾ ചെറുതാക്കരുത് !)

Front panel എടുക്കുക. Speaker driver പുറത്തു നിന്നും ഉറപ്പിക്കാൻ വേണ്ട പാകത്തിനുള്ള വൃത്തം cut ചെയ്യുക – ഇതിൻ്റെ centre മുകളിൽ നിന്നും 5 ഇഞ്ചു താഴെ ആയിരിക്കണം. (Front view ചിത്രം കാണുക.) നാലിഞ്ച് driver ആണ് നമ്മൾ തിരഞ്ഞെടുത്തിരിക്കുന്നത്; പക്ഷെ ഒരു മൂന്നര മുതൽ നാലര ഇഞ്ചു വരെയുള്ള ഏതുമാകാം. Front panel ൻ്റെ വീതിക്കുള്ളിൽ നിൽക്കുന്ന ഏതു full-range driver ഉം  പരീക്ഷിക്കാവുന്നതേയുള്ളു.

അരികുകൾ ഒക്കെ ഉരച്ചു “കണപ്പാക്കി” വച്ചിരിക്കുന്ന top / bottom panels എടുക്കുക. (ഇവയുടെ മൂലകൾ ചിത്രത്തിലേതു പോലെ ആദ്യം തന്നെ മുറിക്കേണ്ടതില്ല– അപ്പണി അവസാനത്തേക്കു വച്ചിരിക്കുകയാണ്.)

അല്പം ക്ഷമയും, കരവിരുതും വേണ്ട ഒരു ഘട്ടമാണിത് – പെട്ടിയുടെ assembly തുടങ്ങുന്നു. ഒരു port panel മേശപ്പുറത്തോ, നിലത്തെ tile ലോ വയ്ക്കുക, അതിലേക്കു front panel + top and bottom panels, അതിനു മുകളിൽ രണ്ടാമത്തെ port panel ഇവ ചേർത്ത് പിടിച്ചു പെട്ടിയുടെ ഏതാണ്ട് പൂർണ രൂപം ശരിയാണോ എന്നുറപ്പു വരുത്തുക. അവശ്യം വേണ്ട ചെറിയ മിനുക്കു പണികൾ നടത്തുക.

എല്ലാം ശരിയാണെന്നു ബോധ്യപ്പെട്ടാൽ assembly തുടങ്ങുക തന്നെ. താഴത്തെ port panel അനങ്ങാതെയിരിക്കാൻ ഒരു ഇഷ്ടികയോ മറ്റോ ഉപയോഗിക്കുന്നത് സഹായകരം ആയിരിക്കും. മൊട്ടുസൂചി പ്രയോഗം ഇവിടെയും നമ്മെ വളരെ സഹായിക്കും. (മുൻപ് ഉപയോഗിച്ച മൊട്ടുസൂചികൾ ഇളക്കിയെടുക്കാൻ വിട്ടു പോവരുത്.) ഗുരുക്കന്മാരെയും, പരദേവതകളെയുമൊക്കെ ധ്യാനിച്ച്, ചേർക്കേണ്ട ഇരു വശങ്ങളിലും പശ ഇട്ടു ഒട്ടിക്കുക. മുകളിൽ ഒരു ചെറു ഭാരം വയ്ക്കുക. വീണ്ടും വീണ്ടും try square കൊണ്ട് പരിശോധിച്ചു നേരിയ corrections പശ ഉണങ്ങുന്നതിനു മുൻപ് ചെയ്യുക. എല്ലാ വശങ്ങളും, പിൻ ഭാഗവും square ആയിരിക്കണം, level ആയിരിക്കണം. PVC solvent ഉപയോഗിക്കുന്നതിന്റെ ഗുണം ഇതാണ് – corrections നു വേണ്ട സമയം ലഭിക്കും.

പെട്ടി നന്നായി ഉണങ്ങിക്കഴിഞ്ഞാൽ back panel എടുത്തു ആദ്യം തന്നെ speaker connector നു വേണ്ട ദ്വാരം cut ചെയ്യുക. ശേഷം നാലു വശങ്ങളും ഉരച്ചു ശരിയാക്കി പെട്ടിയുടെ പിന്നിൽ ഉള്ളിലേക്ക് കടത്തി ഇണക്കി എടുക്കുക. Back panel ഏറ്റവും അവസാനമേ ഉറപ്പിക്കൂ –അതിനു മുൻപായി പ്രധാനപ്പെട്ട ഒരു ജോലിയുണ്ട്. Jute felt (അരയിഞ്ചു കനം ) കൊണ്ടുള്ള ഉള്ളിലെ lining.

ഇത്രയൊക്കെ ചെയ്ത ക്ഷീണം മാറ്റിയതിനു ശേഷം തുടർ പരിപാടികൾ അടുത്ത ഭാഗത്തിൽ ആകാം. എന്ത് പറയുന്നു?

പണിയുടെ ചിത്രങ്ങളും, അനുഭവങ്ങളും post ചെയ്യുക…feedback നൽകുക.

നന്ദി.
= = = = = = = = = = = =

Comments

Subscribe

Popular posts from this blog

മയക്കുന്ന മഞ്ജുഭാഷിണികൾ - 1

മയക്കുന്ന മഞ്ജുഭാഷിണികൾ - 8

മയക്കുന്ന മഞ്ജുഭാഷിണികൾ - 6